നിരീക്ഷിക്കാന്‍ മൂന്നാം കണ്ണ്; കാമറകള്‍ മിഴിതുറന്നു..

No comments
തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ കരിമ്പത്തെ വളവിലെ സി.സി.ടി.വി കാമറകള്‍ മൂടുന്ന രീതിയില്‍ വളര്‍ന്ന കാട് നീക്കം ചെയ്തു.
തളിപ്പറമ്പ് മണ്ഡലത്തിലെ ‘തേര്‍ഡ് ഐ’ സി സി ടി വി സര്‍വയലന്‍സ് സംവിധാനത്തില്‍ ഉള്‍പ്പെട്ട കാമറകള്‍ കാടുകയറിയറി ഉപയോഗ ശൂന്യമായതായി ആക്ഷേപമുയര്‍ന്നിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 80 ഓളം സ്ഥലത്ത് 187 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പൊതുജനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും പോലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന രീതിയിലാണ് ‘തേര്‍ഡ് ഐ’ സിസിടിവി സര്‍വയലന്‍സ് സംവിധാനം സ്ഥാപിച്ചത്.
കാമറ ദൃശ്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവരവരുടെ കാര്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 75 ഇഞ്ച് മോണിറ്ററിലൂടെ വീക്ഷിക്കുവാനും അവയുടെ റെക്കോര്‍ഡിങ് സൂക്ഷിക്കുവാനും ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിനുള്‍പ്പെടെ ഉപയോഗിക്കുവാനും സാധിക്കും. ഇവയുടെ സംരക്ഷണവും പരിപാലനവും അതത് തദ്ദേശ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കേണ്ടത്. എന്നാല്‍ കരിമ്പത്തെ വളവില്‍ സ്ഥാപിച്ച കാമറയും അവ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് സ്ഥാപിച്ച സോളാര്‍ പാനലും കാടുമുടിയ നിലയിലായിരുന്നു. കാടുകള്‍ നീക്കം ചെയ്ത് കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

No comments

Post a Comment