ഇന്ധന വില ഇന്നും കൂട്ടിയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില 100 രൂപ കടന്നു.പെട്രോള്‍ ലീറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും പെട്രോളിന് 100 കടന്നു. കൊച്ചിയില്‍ പെട്രോളിന് 100 രൂപ എട്ട് പൈസയായി. തിരുവനന്തപുരത്ത് 101 രൂപ 84 പൈസയും കോഴിക്കോട് 100 രൂപ 33 പൈസയുമാണ് ഇന്ന് പെട്രോള് വില. ഡീസല്‍ വില ഇന്ന് കൂട്ടിയിട്ടില്ല.
No comments
Post a Comment