ജില്ലയില്‍ വെള്ളി (നവംബര്‍ 19) മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന 11 കേന്ദ്രങ്ങളില്‍

No comments


 ജില്ലയില്‍ വെള്ളി (നവംബര്‍ 19) മൊബൈല്‍ ലാബ് ഉപയോഗിച്ച് സൗജന്യ കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും അലക്കോട് കമ്മ്യൂണിറ്റി ഹാള്‍ തേര്‍ത്തല്ലി, പഴയങ്ങാടി താലൂക്ക് ആശുപത്രി, ഇരിക്കൂര്‍ സി എച്ച് സി, ആര്‍ വി മെട്ട വിജ്ഞാന്‍വേദി ഇരിവേരി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും എരമം കുറ്റൂര്‍ (വാര്‍ഡ് കേന്ദ്രം കുറ്റൂര്‍ ടൗണ്‍), കേളകം പി എച്ച് സി എന്നിവിടങ്ങളില്‍ ഉച്ച രണ്ട് മുതല്‍ വൈകീട്ട് നാല് മണി വരെയും കണ്ണൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് മൂന്ന് വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

No comments

Post a Comment