കണ്ണൂർ:മതപരമായ കാരണങ്ങൾ എന്ന് പറഞ്ഞ് പുകമറ സൃഷടിച്ച് പ്രസ്ഥാവനകൾ ഇറക്കുന്നതിന് പകരം വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി. ഒരു നേതാവും വാക്സിൻ എടുക്കരുത് എന്ന് ഇത് വരെ പറഞ്ഞിട്ടില്ല.മതവും പറഞ്ഞിട്ടില്ല. ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്നവർ അപക്വമായ പ്രസ്ഥാവനകൾ ഇറക്കുന്നതിന് പകരം സമൂഹത്തിന് മുൻപിൽ അത്തരക്കാരെ അവതരിപ്പിക്കുകയാണ് വേണ്ടത്. ജില്ലാ പ്രസിഡൻ്റ് ലത്തീഫ് പന്നിയൂർ അധ്യക്ഷത വഹിച്ചു. പി.ടി മുഹമ്മദ് മാസ്റ്റർ, കെ.പി മുഹമ്മദ്, സയ്യിദ് ഹബീബ് തങ്ങൾ, ഇബ്രാഹിം പെരുമളാബാദ്,അബ്ദുൽ നാസർ തളിപ്പറമ്പ, സക്കരിയ്യ അസ്അദി, സി.പി സലീത്ത്, കെ ഫൈസൽ, ഹസൈനാർ പെരുവണ, കെ കെ മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു. റിയാസ് ശാദുലിപ്പള്ളി സ്വാഗതവും എം എം ഷരീഫ് നന്ദിയും പറഞ്ഞു.
No comments
Post a Comment