മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ സമ്മാനിച്ചു

No comments


 കണ്ണൂർ റെയിഞ്ചിന് കീഴിലുള്ള പൊലീസ് സേനാംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ സമ്മാനിച്ചു. തിരുവനന്തപുരത്ത് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കണ്ണൂർ റെയിഞ്ച് ഡിഐജി കെ സേതുരാമൻ മെഡൽ വിതരണം ചെയ്തു. സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, കണ്ണൂർ റൂറൽ എസ്പി നവ്നീത് ശർമ, അഡീഷണൽ എസ്പി പ്രിൻസ് എബ്രഹാം, അസി കമീഷണർമാരായ ടി പി പ്രേമരാജൻ, വി കെ വിശ്വംഭരൻ നായർ എന്നിവർ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള അവാർഡ് കണ്ണൂർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ ഏറ്റുവാങ്ങി.

No comments

Post a Comment