ഒരു വർഷം പിന്നിട്ട് കർഷക പ്രക്ഷോഭം;സംയുക്ത കർഷകസമിതി റാലികൾ സംഘടിപ്പിച്ചു

No comments

 കണ്ണൂർ: കർഷകസമരത്തിന് ഒരുവർഷം പൂർത്തിയാവുന്ന വെള്ളിയാഴ്ച സംയുക്ത കർഷകസമിതി ജില്ലയിലെ 18 ഏരിയകളിലും റാലി സംഘടിപ്പിച്ചു. കർഷകസമരം ഉന്നയിച്ച മുദ്രാവാക്യങ്ങൾ അംഗീകരിക്കണമെന്നും കാർഷികനിയമങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച തീരുമാനം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി.


പാടിയോട്ടുചാൽ, പയ്യന്നൂർ ഗാന്ധിപാർക്ക്, പഴയങ്ങാടി, ചെറുകുന്ന്, തളിപ്പറമ്പ് ടൗൺ സ്ക്വയർ, ആലക്കോട്, ശ്രീകണ്ഠപുരം, മയ്യിൽ, കണ്ണൂർ ഹെഡ് പോസ്റ്റോഫീസ്, മൂന്നാംപാലം, മൗവ്വഞ്ചേരി, പിണറായി, തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡ്, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നീ കേന്ദ്രങ്ങളിലാണ് റാലി നടന്നത്.


ജില്ലാകേന്ദ്രത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന പരിപാടി കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. കിസാൻസഭ കണ്ണൂർ മണ്ഡലം സെക്രട്ടറി അബ്ദുൾ നിസാർ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ., കെ.പി.സുധാകരൻ, സി.പി.ഷൈജൻ, മുസ്തഫ ഹാജി, കെ.എം.രാജീവ്, അരക്കൻ ബാലൻ, കാടൻ ബാലകൃഷ്ണൻ, പി.പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളുടെ അഭിവാദ്യപ്രകടനവും നടന്നു.

No comments

Post a Comment