കൊവിഡ്: വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കുംആവശ്യമെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം

No comments



കൊവിഡ് വകഭേദം ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൊവിഡ് ജാഗ്രത നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും. ആവശ്യമെങ്കില്‍ സ്വകാര്യ ആസുപത്രികളില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തും. മുമ്പ് എഫ് എല്‍ ടി സിയായി പ്രവര്‍ത്തിച്ച മുണ്ടയാട് സ്റ്റേഡിയത്തിലെ വൈദ്യുതി ബില്‍, ജലകരം ഇനത്തില്‍ ചെലവായ തുക യോഗം അംഗീകരിച്ചു. പട്ടുവത്ത് കുന്നിടിച്ചില്‍ പഠനം നടത്തിയ വകയില്‍ എന്‍ ഐ ടിക്ക് ചാര്‍ജിനത്തില്‍ നല്‍കാനുള്ള തുകയും യോഗം അംഗികരിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം ചേര്‍ന്നത്.

No comments

Post a Comment