കെ എസ് ആർ ടി സിയിൽശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് ബി എം എസിന്‍റെ പട്ടിണിമാർച്ച്. കെ എസ് ടി ഇ സംഘിന്‍റെ നേതൃത്വത്തിലുള്ള മാർച്ചിൽ കെ എസ് ആർ ടി സി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന മാർച്ച് ബിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ജൂലായ് മാസം 20 ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിട്ടില്ല. സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറയുന്നത്. ഇത്തവണ ശമ്പളം നൽകാൻ 65 കോടി രൂപയുടെ സഹായം വേണമെന്നാണ് ആവശ്യം. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു.
No comments
Post a Comment