ആർആർആറിനെ പ്രശംസിച്ച് ഡോക്‌ടർ സ്‌ട്രേഞ്ച് തിരക്കഥാകൃത്ത്

No comments


ഡോക്ടർ സ്ട്രേഞ്ച്, ഡ്യൂൺ, പാസഞ്ചേഴ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ, ജോൺ സ്‌പൈയ്‌റ്റ്‌സ് എസ്എസ് രാജമൗലിയുടെ ആർആർആർ കണ്ട്, പ്രശംസയുമായി എത്തിയിരിക്കുന്നു. തന്‍റെ ആവേശം സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. ജൂനിയർ എൻടിആറും രാം ചരണിന്‍റെയും സിനിമ കണ്ടിട്ട് ദിവസങ്ങളായിട്ടും അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജോൺ വെളിപ്പെടുത്തി. വിജയേന്ദ്ര പ്രസാദ് എഴുതിയ ഒരു പീരിയഡ് ഡ്രാമയാണ് ആർആർആർ. സംവിധായകൻ എസ്എസ് രാജമൗലിയുടെ ആർആർആർ ഇന്ത്യയിലെ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് മികച്ച നിരൂപണങ്ങൾ നേടിയിട്ടുണ്ട്. മാർച്ചിൽ തീയേറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടും 1100 കോടിയിലധികം രൂപ നേടി. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അവതരിപ്പിക്കുന്ന തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് ആർആർആർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് എസ് രാജമൗലിയുടെ ആർആർആർ വാണിജ്യപരമായി വിജയകരമായ ഒരു സംരംഭമായിരുന്നു.

No comments

Post a Comment