തിരുവനന്തപുരം:ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലില്‍ അച്ഛന്‍ തേപ്പുപെട്ടി കൊണ്ടു പൊള്ളലേല്‍പ്പിച്ചു.വിഴിഞ്ഞത്താണ് ഞെട്ടിക്കുന്ന സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുല്ലൂര്‍ സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി.
ഫെബ്രുവരി 17നും, ജൂൺ 26നും അഗസ്റ്റിൻ കുഞ്ഞിനെ ഉപദ്രവിച്ചു. ഒന്നര വയസുകാരിരുടെ ഇടതു കാലിൽ മുട്ടിന് താഴെയാണ് തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചത്. രണ്ടാം സംഭവത്തിന് ശേഷമാണ് കുട്ടിയുടെ മുത്തശ്ശി പരാതി നൽകിയത്. വിഴിഞ്ഞം മുല്ലൂർ സ്വദേശിയാണ് അറസ്റ്റിലായ അഗസ്റ്റിൻ. പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു.
No comments
Post a Comment