കൊച്ചിയിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു, വാഹനത്തിൽ ഉണ്ടായിരുന്നത് എട്ട് കുട്ടികൾ

No comments
കൊച്ചി മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ടു കുട്ടികളടക്കം പത്ത് പേരാണ് ബസിലുണ്ടായിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ അപകടമൊന്നും സംഭവിക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.തൃപ്പൂണിത്തുറ ഏരൂർ ഗുരുകുല വിദ്യാലയത്തിൻ്റെ ബസിനു മുകളിലാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. താഴ്ന്ന് കിടന്നിരുന്ന കേബിൾ ബസിൽ കുരുങ്ങിയതോടെയാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണത്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി സ്ക്കൂളിലെത്തിച്ചു.

No comments

Post a Comment