വിദേശകാര്യമന്ത്രിയുടെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി

No comments


 

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ മേൽപ്പാലം നോക്കാനാണ് എത്തിയിരിക്കുന്നത്. ലോകത്ത് ഇത്രയധികം കാര്യങ്ങൾ സംഭവിക്കുമ്പോൾ, മേൽപ്പാലം നോക്കാൻ വരുന്നതിന്‍റെ ചേതോവികാരം എല്ലാവർക്കും മനസ്സിലാകും. എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കഴക്കൂട്ടം മണ്ഡല വിജയത്തിന്‍റെ ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരള സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസ് നിർമാണം വിലയിരുത്താനെത്തിയതിനാണ് വിമർശനം. കേശവദാസപുരം കെ.എസ്.എസ്.പി.യു ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

No comments

Post a Comment