വിദ്യാർത്ഥികളിലെ മൊബൈൽ അഡിക്ഷൻ തടയുവാൻ "e Safe" പദ്ധതിയുമായി ജെ. സി. ഐ കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി

No comments


 

തലശ്ശേരി : വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികവും ശരീരികവുമായ ആഘാതങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, സർവ്വോപരി നല്ല മൂല്യബോധമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ എങ്ങനെ വാർത്തെടുക്കാം എന്നതിനെക്കുറിച്ചും ജെ. സി. ഐ കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി, തലശ്ശേരി ബി. ഇ.എം. പി ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസിലിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രശസ്ത കൗൺസിലറും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ പ്രദീപൻ മാലോത്ത് ക്ലാസുകൾ നയിച്ചു. ജെ. സി. ഐ ഹാൻഡ്‌ലൂം സിറ്റി പ്രസിഡന്റ്‌ ജെ. സി. രാജേഷ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഷാജി അരുൺകുമാർ, പിടിഎ പ്രസിഡന്റ് ശ്രീ. രാജഗോപാൽ, ശ്രീ മോഹൻ ജോർജ് എന്നിവർ സംസാരിച്ചു.

No comments

Post a Comment