കീടനാശിനി ശ്വസിച്ച് കണ്ണൂർ സ്വദേശിയായ എട്ടുവയസുകാരി മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍

No comments

 


മലയാളി പെൺകുട്ടി കീടനാശിനി ശ്വസിച്ച്‌ മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശി ശിവപ്രസാദ് ആണ് കസ്റ്റഡിയിലായത്. കണ്ണൂർ സ്വദേശിയായ എട്ടു വയസുകാരി അഹാനയാണ് ഇന്നലെ മരിച്ചത്. ബെം​ഗളൂരു വസന്ത് ന​ഗറിലാണ് സംഭവം.കുട്ടിയുടെ അച്ഛൻ വിനോദിനേയും അമ്മ നിഷയേയും ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഫ്‌ളാറ്റ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി അകത്ത് കീടനാശിനി തളിച്ചിരുന്നു.

നാട്ടില്‍ നിന്ന് ബെം​ഗളൂരുവിൽ തിരിച്ചെത്തിയ കുട്ടിയുടെ കുടുംബം കീടനാശിനി തളിച്ച വിവരം അറിഞ്ഞിരുന്നില്ല. ഉറങ്ങിയതിന് ശേഷം വലിയ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് കുട്ടിയുടെ മരണം. ശിവപ്രസാദ് വീട്ടുകാരെ കീടനാശിനി തളിച്ച വിവരം അറിയിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മനപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുളള വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്.

No comments

Post a Comment