കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

No comments


 

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.


കെ.കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലൻസിന് പരാതിയും നൽകിയിരുന്നു.


പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇപ്പോൾ പ്രാഥമികമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

No comments

Post a Comment