(www.kannurdaily.com)
19ാം മൈലിൽ മലബാർ സ്ക്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബ്രദർ തോമസ് കുട്ടി(25)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ കാർ യാത്രികരായ കാഞ്ഞിരപ്പള്ളിയിലെ റോയി വടക്കൻ (53) , സിസ്റ്റർ ട്രീസ (58) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം . സാമൂഹ്യ നീതി വകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Keywords: Accident, Kannur, Kannur Latest News, Kannur Daily
No comments
Post a Comment