തളിപ്പറമ്പ് : പെണ്‍കൂട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പോക്‌സോ പ്രകാരം അറസ്റ്റിൽ..

No comments
15കാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ (23)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22-നാണ് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്.
സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ജിതീഷിനൊപ്പം പോകുകയായിരുന്നു.

പോലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇരുവരും മൈസൂരു വഴി ബംഗളൂരുവില്‍ എത്തിയിരുന്നു.അവിടെവെച്ചാണ് പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Arrested, POCSO case, Thaliparamba, Anthoor, Kannur, Kannur Daily, Kerala Police, Kannur Latest, Kannur News, Kannur Updates, Thaliparamba News

No comments

Post a Comment