തളിപ്പറമ്പ്: കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടമുണ്ടായി ഒരു സ്ത്രീ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പുറത്തെടുത്തത്. ഉച്ചക്ക് ശേഷം മുന്ന് മണിയോടെയായിരുന്നു അപകടം.
Keywords: Accident, Thaliparamba, Death, Bus Accident, Thaliparamba News, Kannur Daily, Breaking News, Kannur News, Kannur Updates
No comments
Post a Comment