അനധികൃത ഡീസൽ കടത്ത്; തലശ്ശേരിയിൽ 6000 ലിറ്റര്‍ ഡീസല്‍ പിടികൂടി

No comments


 

വീണ്ടും അനധികൃത ഡീസൽ കടത്ത്. മാഹിയില്‍ നിന്നും എറണാകുളത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 6000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടികൂടി.

ടാങ്കര്‍ ലോറിയുടെ ഡ്രൈവറായ എറണാകുളം സ്വദേശി ആള്‍ഡ്രിന്‍ ആന്‍റണി (26) യെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. 


തലശ്ശേരി എ.എസ്.പി. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പോലീസ് പരിശോധനയ്ക്കിടയില്‍ കൈ കാണിച്ചു എങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ടാങ്കര്‍ ലോറിയെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്.


മാഹിയിലെ മൂലക്കടവ് ഐ.ഒ.സി. പെട്രോള്‍ പമ്ബില്‍ നിന്നും എറണാകുളത്തേക്ക് മറിച്ച്‌ വില്പന നടത്തുന്നതിനായി കൊണ്ടുപോവുകയായിരുന്ന ഡീസലാണ് പിടികൂടിയത്.

No comments

Post a Comment