സംസ്ഥാനപാതയില്‍ കൂറ്റന്‍ മരത്തിന്റെ ശിഖരം പൊട്ടിവീണു, വന്‍ദുരന്തം ഒഴിവായി.

No comments


 

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പംപാലത്തിന് സമീപം കൂറ്റന്‍ താന്നിമരത്തിന്റെ ശിഖരം മുറിഞ്ഞുവീണ് വാഹനഗതാഗതം മുടങ്ങി.


ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് മരത്തിന്റെ ശിഖരം റോഡിന് കുറുകെ വീണത്.


വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണതോടെ വൈദ്യുതി വിതരണവും മുടങ്ങി.


വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘം ഒരുമണിക്കൂറിലേറെ പരിശ്രമിച്ചാണ് മരങ്ങള്‍ മുറിച്ച് നീക്ക് ഗതാഗതം പുന:സ്ഥാപിച്ചത്.


വൈദ്യുതിപോസ്റ്റുകളും കമ്പികളും പൊട്ടാതിരിക്കാനായി വളരെ സൂക്ഷ്മതയോടെയാണ് അഗ്നിശമനസംഘം മരത്തിന്റെ ശിഖരങ്ങള്‍ റോഡില്‍ നിന്ന് മുറിച്ചുനീക്കിയത്.


ഫയര്‍മേന്‍മാരായ രജീഷ്‌കുമാര്‍, ഗിരീഷ്, നവീന്‍കുമാര്‍, ഹോംഗാര്‍ഡുമാരായ മാത്യുജോര്‍ജ്, രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


കഴിഞ്ഞ വര്‍ഷവും ഈ മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടിവീണിരുന്നു.


അപ്പോള്‍തന്നെ ഇന്ന് പുലര്‍ച്ചെ പൊട്ടിവീണ ശിഖരം അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരുടെ മുന്നില്‍ രേഖാമൂലം ഉന്നയിച്ചിരുന്നു.


ഇപ്പോള്‍ ശിഖരം പൊട്ടിവീണത് പുലര്‍ച്ചെ അയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

No comments

Post a Comment