വന്‍ മയക്കുമരുന്ന് വേട്ട; കണ്ണൂരിൽ എം.ഡി.എം.എ യുമായി സഹോദരങ്ങൾ അറസ്റ്റില്‍

No comments


 

കണ്ണൂർ : ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തികൊണ്ടുവരികയായിരുന്ന പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.ശേഖരവുയുമായി സഹോദരങ്ങളെ എക്സൈസ് സംഘം പിടികൂടി. കല്യാശേരി സെൻട്രലിലെ ഐഷാ മൻസിലിൽ മുഹമ്മദ് അസറുദ്ദീൻ (22), സഹോദരൻ മുഹമ്മദ് അസ്കർ (25) എന്നിവരെയാണ്

കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്. ഉത്തര മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കല്യാശേരി സെൻട്രലിൽ വെച്ച് കെ.എൽ. 66 ബി. 3392നമ്പർ മാരുതി വാഗണർ കാറിൽ കടത്തി കൊണ്ടു പോവുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ.യുമായി പ്രതികൾ പിടിയിലായത്.സമീപകാലത്ത് ജില്ലയിൽ എക്സൈസ് നടത്തിയ വലിയ മയക്കുമരുന്ന് വേട്ടയാണിത്.റെയ്ഡിൽ എക്സൈസ് ഇൻസ്‌പക്ടർ യേശുദാസൻ.പി.ടി, പ്രിവന്റീവ് ഓഫീസർ വി. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്.വി, ഗണേഷ് ബാബു.പി. വി, ശ്യാം രാജ്. എം.വി, രാഹുൽ, വിനോദ്, എക്സൈസ് സൈബർ വിഭാഗം സിവിൽ എക്സൈസ് ഓഫീസർ സുഹീഷ്, എക്സൈസ് ഡ്രൈവർ പ്രകാശൻ.എം, എന്നിവരും ഉണ്ടായിരുന്നു.

No comments

Post a Comment