സിബിഎസ്ഇ റിസൽട്ട്: ഫലം വൈകിയേക്കും

No comments


 


സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. ഫലം വരുന്നത് വരെ സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീ​ക്ഷഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. 


കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും പ്രഖ്യാപിക്കുക. ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ cbresults.nic.in., cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

No comments

Post a Comment