സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ്, രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതികള്‍ക്ക് മര്‍ദ്ദനം

No comments


 


കണ്ണൂര്‍: തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതിമാര്‍. സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായി ദമ്പതിമാരുടെ പരാതി. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടൽ പാലം കാണാൻ പോയതിന് പിന്നാലെ പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.


പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങൾ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യവർഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭർത്താവിനെ മർദിച്ചെന്നും മേഘ പറഞ്ഞു.


 

ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയെന്നും മേഘ. പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് രണ്ട് പേർക്കെതിരെയും കേസെടുത്തു. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യുഷിനെ റിമാൻഡ് ചെയ്തു.

No comments

Post a Comment