ശുചിത്വ സാഗരം സുന്ദര തീരം - മാടായി ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായി തദ്ദേശസ്വയംഭരണ സ്ഥാപന തല കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

No comments

 ശുചിത്വ സാഗരം സുന്ദര തീരം - മാടായി ഗ്രാമപഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ചെയർമാനായി തദ്ദേശ സ്വയം ഭരണ സ്ഥാപന തല കോ-ഓർഡിനേഷൻ
കമ്മിറ്റി രൂപീകരിച്ചു.
ബഹുമാനപ്പെട്ട മാടായി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശ്രീ. സയീദ് കായിക്കാരൻ
അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
ശ്രീ.റാഷിദ് അവർകൾ സ്വാഗതവും മാടായി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ
ശ്രീ.അബ്ദുള്ള.കെ.പി. വിഷയാവതരണവും നടത്തി. യോഗത്തിൽ തീരദേശ വാർഡ്
മെമ്പർമാർ, വിവിധ സർക്കാർ വകുപ്പ്, ഏജൻസി, മത്സ്യത്തൊഴിലാളി, ബോട്ടുടമ, രാഷ്ട്രീയ
സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് കമ്മിറ്റിയുടെ തുടർ
പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ആക്ഷൻ ഗ്രൂപ്പുകളുടെ യോഗം ചേരുവാനും,
കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് 2022 ആഗസ്ത് രണ്ടാം വാരത്തിൽ
കടലോര നടത്തം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം
ജനങ്ങളുടെയും സഹകരണം ഈ വിഷയത്തിൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ
വ്യവസ്ഥ വീണ്ടെടുക്കുന്നതിന് മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ
സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ
സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ 
സംഘടിപ്പിക്കുന്ന ഒരു തീവ്രയജ്ഞ പരിപാടിയാണിത്. അതിനായി 590 കിലോമീറ്റർ
വ്യാപിച്ചു കിടക്കുന്ന കേരളത്തിന്റെ കടൽ തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2022
സെപ്റ്റംബർ 18 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും.

സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള ബോധവൽക്കരണം, പ്ലാസ്റ്റിക്
മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന്
ഘട്ടങ്ങളായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിന്റെ മുന്നോടിയായി ഫിഷറീസ്, സാംസകാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി
ചെയർമാനായി സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മറ്റിയും, ജില്ലാ പഞ്ചായത്ത്
പ്രസിഡണ്ട് ചെയർമാനായി ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയും സംഘടിപ്പിച്ചു
കഴിഞ്ഞു.

No comments

Post a Comment