പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. ഒഡീഷയില്‍ നിന്നാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തൃശ്ശൂരിലെത്തിച്ചത്.
വെള്ളിയാഴ്ച രാവിലെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇവരെ സംശയം തോന്നി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ചോദ്യം ചെയ്യുകയായിരുന്നു.വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിനില്‍ ആണ് ഇവർ സ്റ്റേഷനിൽ വന്നിറങ്ങിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇവരെ ചോദ്യം ചെയ്തു. ആദ്യം ഇവര്‍ കേരളത്തിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതാണെന്നാണ് പറഞ്ഞത്. പിന്നീട് നാല് പേരെയും ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ജോലി അന്വേഷിച്ച് കേരളത്തിലെത്തിയതാണെന്നും സത്യ ആണ് തങ്ങളെ കൊണ്ടുവന്നതെന്നും പെൺകുട്ടികൾ വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടിക്ക് 15-ഉം രണ്ടുപേര്‍ക്ക് പതിനേഴുവയസ്സുമാണ് പ്രായം. അറസ്റ്റിലായ യുവാവിനെ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ഇവരെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ആര്‍.പി.എഫ്. അധികൃതര്‍ അറിയിച്ചു.
No comments
Post a Comment