ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

No comments






കമ്പില്‍ പന്ന്യങ്കണ്ടിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തന്‍വിയ ബസും മയ്യില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആക്റ്റീവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

No comments

Post a Comment