സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

No comments


 

സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഭാരത്‌ മാതാ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയും തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് രാധിക ദമ്പതികളുടെ ഏകമകനുമായ അമർത്യ (14) ആണു മരിച്ചത്.

കുട്ടി ഒഴിവുസമയങ്ങളിൽ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നെന്നും ബന്ധുക്കളും രക്ഷിതാക്കളും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമേ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു.

No comments

Post a Comment